SignIn
Kerala Kaumudi Online
Thursday, 19 September 2024 6.47 AM IST

മീൻ കഴിപ്പിച്ച് കൊല്ലുമോ!

Increase Font Size Decrease Font Size Print Page
fish

 ആലപ്പുഴ നഗരത്തിൽ ഇന്നലെ പിടികൂടിയത് 343 കിലോ പഴകിയ മത്സ്യം.

ആലപ്പുഴ: വഴിച്ചേരി മാർക്കറ്റിൽ വില്പനയ്ക്ക് വച്ചിരുന്ന 263 കിലോ കേരച്ചൂര ഉൾപ്പെടെ ആലപ്പുഴ നഗരത്തിൽ നിന്ന് ഇന്നലെ പിടികൂടിയത്, ഫോർമാലിൻ കലർന്ന 343 കിലോ പഴകിയ മത്സ്യം. വെള്ളക്കിണർ തൈപ്പറമ്പ് അനീസ് മൻസിലിൽ അബ്ദുൾ അസീസിന്റെ തട്ടിൽ നിന്നു 228 കിലോയും കാവുങ്കൽ സമീന ഷഹീദ് മൻസിലിൽ ഇ.കാസിമിന്റെ പക്കൽനിന്നു 35 കിലോയും മത്സ്യങ്ങളാണ് പിടിച്ചെടുത്തത്.

ജില്ലാക്കോടതിക്ക് സമീപം ഗോവണി പാലത്തിനടുത്തുള്ള, കറുകയിൽ വാർഡിൽ പുത്തൻ പുരയിൽ നവാസിന്റെ ഉടമസ്ഥതയിലുള്ള മീൻ തട്ടിൽ നിന്നു ഉപയോഗ ശൂന്യമായ 50 കിലോ ചൂര, 20 കിലോ അയല, 10 കിലോ ചെമ്മീൻ എന്നിവയും മീൻ തട്ടും ബോക്​സും പഴയ ഫ്രിഡ്ജും പിടിച്ചെടുത്തു. തത്തംപള്ളി എയ്‌​റോബിക് യൂണിറ്റിനടുത്ത് തത്തംപള്ളി റിജോവില്ലയിൽ ബിജുവിന്റെ മീൻതട്ട് ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി മരത്തടി, ബോക്​സ്, ഇരുമ്പ് പൈപ്പ്, കുട, പെട്ടി അടക്കം മുഴുവൻ സാധനങ്ങളും പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഹെൽത്ത് ഓഫീസർ ഹർഷിദിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഫുഡ് സേഫ്ടി ഓഫീസർ ചിത്ര മേരി തോമസ്, ഫിഷറീസ് സബ് ഇൻസ്‌​പെക്ടർ എസ്.ദീപു, നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌​പെക്ടർമാരായ ബി.അനിൽകുമാർ, ഗോപകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്‌​പെക്ടർമാരായ ടി.എ. ഷംസുദ്ദീൻ, ജെ.അനിക്കുട്ടൻ, ആർ.റിനോഷ്, ടെൻഷി സെബാസ്റ്റ്യൻ, ഐ. അനീഷ്, എസ്. ഗിരീഷ്, ബി.ഷാലിമ, ലെനിൻഷ എന്നിവർ പങ്കെടുത്തു.


# തടയൻ ശ്രമം

വഴിച്ചേരി മാർക്കറ്റിലെ വ്യാപാരി മത്സ്യം സൂക്ഷിച്ചിരുന്ന ബോക്സിൽ നിന്ന് ആദ്യ മീൻ ഫോർമാലിൻ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾതന്നെ പോസിറ്റീവ് ഫലം ലഭിച്ചു. തുടർന്ന് പരിശോധിച്ച മൂന്ന് മത്സ്യങ്ങളും ഫോർമാലിൻ പോസിറ്റീവായിരുന്നു. ഇതോടെ വ്യാപാരികൾ പരിശോധനയ്‌ക്കെതിരെ പ്രതിഷേധം ഉയർത്തി ജോലി തടസപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന എല്ലാ മത്സ്യവും പൂർണമായും ഫോർമാലിൻ കലർന്നതാണെന്ന് വ്യക്തമായി. വ്യാപാരികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പരിശോധന.


# സ്വയം പരിശോധിക്കാം

മത്സ്യം വാങ്ങും മുമ്പ് അവ പഴകിയതാണോ എന്ന് സ്വയം പരിശോധിക്കാനുള്ള സ്ട്രിപ്പ് നിലവിൽ വിപണിയിൽ ലഭ്യമാണ്. വിലക്കൂടുതൽ കാരണം ഇവ വാങ്ങാൻ ഭൂരിഭാഗം പേരും മെനക്കെടാറില്ല. കിറ്റുകൾ വില കുറച്ച് വിപണിയിലിറക്കാൻ സർക്കാർ ഇടപെടലുണ്ടായാൽ പഴകിയ മത്സ്യത്തെ വിപണിയിൽ ചെറുക്കാനാകും.

............................

 20 സെക്കൻഡിൽ ഫലം


# പരിശോധന കിറ്റിന് ഒരു മാസം കാലാവധി

# ഒരു കിറ്റിൽ 12 പേപ്പർ സ്ട്രിപ്പ്, രാസലായിനി, കളർ ചാർ​ട്ട്

# 20 സെക്കൻഡിൽ ഫലമറിയാം

# ഒരു സ്ട്രിപ്പിന് ഒറ്റത്തവണ ഉപയോഗം

# കാലാവധി കഴിഞ്ഞാൽ കളർചാർട്ടിലെ നിറങ്ങൾ വ്യക്തമാകില്ല

...............................


 ഫോർമാലിൻ പരിശോധന

# കിറ്റിലെ രാസലായനികൾ കുലുക്കി യോജിപ്പിക്കുക

# മത്സ്യത്തിന് പുറത്ത് സ്ട്രിപ്പ് ഉപയോഗിച്ച് മൂന്ന് നാല് തവണ ഉരസുക

# സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കുക

# സ്ട്രിപ്പ് നീല നിറമായാൽ മാരകമായ അളവിൽ ഫോർമാലിൻ

# നിറം മാറിയില്ലെങ്കിലോ, മഞ്ഞ നിറമായോലോ മത്സ്യത്തിന് കുഴപ്പമില്ല


മിന്നൽ പരിശോധനയിലാണ് ഇത്ര വലിയ അളവിൽ പഴകിയ മത്സ്യം പിടിച്ചെടുത്തത്. കർശന നിയമ നടപടികളുമായി മുന്നോട്ട് പോകും

സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.