ആലപ്പുഴ : കെ.എസ്.ഡി.പി എംപ്ലോയീസ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ വലിയ കലവൂരിൽ കെ.എസ്.ഡി.പിക്ക് മുന്നിൽ സംഭാര വിതരണകേന്ദ്രം ആരംഭിച്ചു. യൂണിയൻ പ്രസിഡന്റ് കെ.ആർ.ഭഗീരഥൻ സംഭാര വിതരണം ഉദ്ഘാടനം ചെയ്തു. പ്രവൃത്തി ദിവസങ്ങളിൽ ആയിരം പേർക്ക് സംഭാരം നൽകാനാണ് പദ്ധതി തയ്യാറാക്കിയിട്ടുളളതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു . യൂണിയൻ നേതാക്കളായ സാധുമോൻ, രാജേഷ്, മനോജ് എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |