അമ്പലപ്പുഴ: ദേശീയപാതയിൽ തടി ലോറി മറിഞ്ഞതിനെത്തുടർന്ന് റോഡരികിലെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. പുറക്കാട് പി.എച്ച്.സി യിലേക്കുള്ള റോഡിന് സമീപം രാവിലെ 4 ഓടെയാണ്, തിരുവനന്തപുരത്തു നിന്ന് പെരുമ്പാവൂരിലേക്ക് തടി കയറ്റിപ്പോയ ലോറി മറിഞ്ഞത്. ലോറി തെന്നിയിറങ്ങിയപ്പോഴാണ് വീടുകൾക്ക് കേടുപാടുകൾ പറ്റിയത്. .
ദേവസ്വം പറമ്പിൽ ബാബുവിന്റെ വീടിന്റെ ജനൽ, വാട്ടർ ടാങ്ക്, മോട്ടോർ എന്നിവയും ദേവസ്വം പറമ്പിൽ ബിജുവിന്റെ അടുക്കളയുടെ ഒരു ഭാഗവും മോട്ടോർ, ടൂവീലർ എന്നിവയുമാണ് തകർന്നത്. പിന്നീട്, തടികൾ മറ്റൊരു ലോറിയിലേക്ക് മാറ്റി പെരുമ്പാവൂരിലേക്ക് അയച്ചു. .ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി സുനിൽകുമാറിനും, ക്ലീനർ ദിലീപ് കുമാർ (33) നും നിസാര പരിക്കേറ്റു. ഇവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |