മാന്നാർ: അലിൻഡ് സ്വിച്ച് ഗിയർ എംപ്ലോയീസ് യൂണിയൻ പ്രസിഡന്റും മുൻ എം.എൽഎ യുമായിരുന്ന കെ.കെ രാമചന്ദ്രൻനായരുടെ ഏഴാമത് ചരമവാർഷികം എ.എസ്.ഇ യൂണിയൻ ഓഫീസ് ഹാളിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.എൻ ശെൽവരാജൻ അദ്ധ്യക്ഷനായി. സി.ഐ.ടി.യു യൂണിയൻ ഏരിയാ സെക്രട്ടറി കെ.പി പ്രദീപ് അനുസ്മരണ പ്രഭാഷണം നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.എം സഞ്ജു ഖാൻ, ലോക്കൽ സെക്രട്ടറി ടി.എസ് ശ്രീകുമാർ, ദിനിലാഷ്, ധനേഷ്, എം.തങ്കപ്പൻ എന്നിവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി എസ്.സുരേഷ് കുമാർ സ്വാഗതവും വൈസ് പ്രസിഡൻ്റ് സെൽവരാജൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |