മേപ്പയ്യൂർ: പുലപ്രക്കുന്നിൽ മണ്ണെടുക്കാൻ ലഭിച്ച അനുമതിയുടെ മറവിൽ മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് സി.പി.എം മേപ്പയ്യൂർ സൗത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വൻതോതിൽ മണ്ണെടുത്താൽ പുലപ്രക്കുന്ന് പൂർണമായും ഇല്ലാതാകും. പുതുതായി മണ്ണെടുക്കാൻ അനുവാദം നൽകുന്ന സ്ഥലം ഉടമകൾ നിലപാടിൽ നിന്ന് പിന്തിരിയണം. മണ്ണെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അനധികൃത മണ്ണെടുപ്പ് വ്യാപിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും സിപി.എം ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ, എരിയാകമ്മറ്റി അംഗം കെ രാജീവൻ, ലോക്കൽ സെക്രട്ടറി
എൻ എം ദാമോദരൻ എന്നിവർ പ്രസംഗിച്ചു. എ .സി അനൂപ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |