ആലപ്പുഴ: മയക്കുമരുന്ന് കണ്ടെത്തുന്നതിയി ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന നടത്തി. ആലപ്പുഴ ഡി.വൈ എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ ആലപ്പുഴ നോർത്ത്, സൗത്ത്, മണ്ണഞ്ചേരി സ്റ്റേഷനുകളിലെ പൊലീസുകാരാണ് പരിശോധന നടത്തിയത്. രാവിലെ 11മണിക്ക് പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ്, ഫിനിഷിംഗ് പോയിന്റ്, പള്ളാത്തുരുത്തി എന്നിവടങ്ങളിൽ 50ൽ അധികം ഹൗസ്ബോട്ടുകളിലാണ് പരിശോധന നടത്തിയത്. വിനോദ സഞ്ചാരികൾക്ക് മയക്കുമരുന്ന് എത്തിക്കുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നെങ്കിലും പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പരിശോധനക്ക് ആലപ്പുഴ നോർത്ത് സി.ഐ എം.കെ.രാജേഷ്, സൗത്ത് സി.ഐ കെ.ശ്രീജിത്ത്, മാരാരിക്കുളം സി.ഐ എ.വി.ബിജു, മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജു, വനിത എസ്. ഐ ലിജിമോൾ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |