SignIn
Kerala Kaumudi Online
Sunday, 22 February 2026 7.33 PM IST

ടൂറിസം മേഖലയിൽ ആയുർവേദവുമായി ബന്ധപ്പെടുത്തിയുള്ള പദ്ധതികൾ നടപ്പാക്കും: എച്ച്.സലാം എം.എൽ.എ

Increase Font Size Decrease Font Size Print Page
photo

ആലപ്പുഴ: ടൂറിസം മേഖലയെ ശക്തിപ്പെടുത്താൻ ആയുർവേദവുമായി ബന്ധപ്പെടുത്തി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന പദ്ധതികൾക്ക് കൂടുതൽ പ്രാധാന്യം നൽകി നടപ്പാക്കുമെന്ന് എച്ച്.സലാം എം.എൽ.എ പറഞ്ഞു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് സംഘടിപ്പിച്ച ആയുർവേദിക് കോൺക്ളേവിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ടൂറിസത്തിന്റെ സാധ്യതകൾ നമുക്ക് പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. വികസന സാധ്യതകൾ യാഥാർത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. പരമ്പരാഗത തൊഴിൽ മേഖലയുടെ തകർച്ചയിലൂടെ നഷ്ടപ്പെടുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായി ടൂറിസത്തെ കൂടുതൽ സജ്ജമാക്കുകയാണ് സർക്കാർ ലക്ഷ്യം. സഞ്ചാരികൾക്ക് കൂടുതൽ ദിവസം ആലപ്പുഴയിൽ താമസിച്ച് കാഴ്ചകൾ കാണാനായി മുസിരിസ് വിവിധ പദ്ധതികൾ നടപ്പാക്കി വരുന്നു. കടൽപ്പാലം നവീകരണം ഉടൻ ഉണ്ടാകും. കയർ സ്ഥാപനങ്ങളുടെ നവീകരണം അന്തിമഘട്ടത്തിലായി. ജില്ലയിൽ കാർഷിക മേഖലയിൽ നിർമ്മിക്കുന്ന പാലങ്ങൾ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന തരത്തിൽ രൂപകല്പന നടത്തിയതിലൂടെ ടൂറിസം മാപ്പിൽ ഇടംപിടിക്കാനായി. സംസ്ഥാനത്തെ ടൂറിസം വികസനം കൂടുതൽ കരുത്തോടെ മുന്നേറാൻ കേരളകൗമുദി എടുത്ത താല്പര്യം സാമൂഹ്യ പ്രതിബദ്ധതയുടെ തെളിവാണെന്നും എച്ച്.സലാം എം.എൽ.എ പറഞ്ഞു.

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.