ആലപ്പുഴ: വിരമിച്ച ബാങ്ക് ജീവനക്കാരുടെ പെൻഷൻ ആനുകുല്യങ്ങൾ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന് എസ്.ബി.ഐ പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ രാജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. എ.ജയകുമാർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജയ്സ് മാത്യു റിപ്പോർട്ടും ട്രഷറർ റെജി ജോൺ കണക്കും അവതരിപ്പിച്ചു. ഉണ്ണികൃഷ്ണൻ നായർ, എ.ജയകുമാർ, ഹെന്റി ജോൺ,ജോസഫ് പാലക്കൻ , റെയ്സ ബീഗം, അച്ചു ശശിധരൻ, സുജിത്, നാരായണൻ നായിക്, എം ജെ ദേവസ്യ, എസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി എൻ.കെ.ശ്രീകുമാറി നേയും സെക്രട്ടറിയായി ജെയ്സ് മാത്യിവിനേയും സമ്മേളനം തെരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |