ചേർത്തല : ഭവന നിർമ്മാണത്തിന് മുൻഗണന നൽകിയുള്ള ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷൽജ സലിം അവതരിപ്പിച്ചു. 34,96,54,000 രൂപ വരവും 34,68,51,500 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ലൈഫ് ഭവന പദ്ധതിക്ക് ഏഴര കോടി വകയിരുത്തി. ഗ്രാമ ത്തിലെ മുഴുവൻ ആളുകൾക്കും അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കും. മുഴുവൻ അങ്കണവാടികളിലും സ്‌കൂളുകളിലും എയർ കണ്ടീഷൻ സൗകര്യം ഒരുക്കും.
സ്‌പോർട്സ് കിറ്റ് വിതരണം ഫുട്‌ബോൾ ടർഫ് നിർമ്മാണം എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് ടി.എസ്. സുധീഷ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |