ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരണം കാര്യക്ഷമമാക്കണമെന്ന് ബി.ജെ.പി കുട്ടനാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എം
സംസ്ഥാന സമ്മേളനത്തിന് സ്വകാര്യ മില്ലുടമകളിൽ നിന്ന് എത്ര കോടിയാണ് വാങ്ങിയതെന്ന് പറയണം. ഇതിന്റെ പാരിതോഷികമായിട്ടാണ് മില്ലുടമകൾ പാവപ്പെട്ട കർഷകരിൽ നിന്ന് അമിതമായി കഴിവ് ആവശ്യപ്പെടുന്നതെന്നും വേനൽ കാലത്തും അമിതമായ കിഴിവ് ഈടാക്കുന്നതെന്നും ആരോപിച്ചു.ബി.ജെ.പി കുട്ടനാട് മണ്ഡലം പ്രസിഡന്റ് സി.എൽ.ലെജുമോൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപ്രസിഡന്റ് അഡ്വ.പി.കെ.ബിനോയ് യോഗം ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച ജില്ലാവൈസ് പ്രസിഡന്റ് എം.ആർ.സജീവ്,ഡി.പ്രസന്നകുമാർ,സുരേഷ് കുമാർ,എം.ജെ.ഓമനകുട്ടൻ,പി.കെ രഞ്ചിത്,ഡോ.മാത്യു ജോജ്ജ്,ശോഭന രാധാകൃഷ്ണൻ,സുകുമാരൻനായർ തുടങ്ങിയവർസംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |