ആലപ്പുഴ: ക്യാൻസറിനെ പൊരുതി ജീവിക്കുന്ന പെൺകുട്ടിയുടെ ജീവിതവും കണ്ടൽ കാടുകളുടെ സംരക്ഷണവും ആധാരമാക്കിയുള്ള ലൈഫ് ഒഫ് മാൻഗ്രോവ് എന്ന ചിത്രം ആറിന് തീയേറ്ററുകളിൽ എത്തും. കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ഉൾപ്പെടെ ലഭിച്ച ചിത്രം ആലപ്പുഴക്കാരുടെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതും ആലപ്പുഴക്കാരാണ്. എൻ.എൻ. ബൈജുവിന്റേതാണ് കഥയും തിരക്കഥയും. എസ് ആൻഡ് എച്ച് ഫിലിംസിന്റെ ബാനറിൽ ശോഭ നായർ, പി.വി. ഹംസ കുറ്റനാട്, ഉമ്മൻ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവരാണ് നിർമ്മാതാക്കൾ. ഐഷ്ബിൻ, രാജേഷ് കോബ്ര, സുധീർ കരമന, ദിനേഷ് പണിക്കർ, നിയാസ് ബക്കർ, ഗാത്രി വിജയ് എന്നിവരാണ് അഭിനേതാക്കൾ. വാർത്താസമ്മേളനത്തിൽ എൻ.എൻ. ബൈജു, രാജേഷ് കോബ്ര, ഗാനരചയിതാവ് ഡി.ബി. അജിത്, സംഗീത സംവിധായകൻ ജോസി ആലപ്പുഴ, ഗായിക ആൻഡ്രിയ എം. തിയഡോർ, പി.ആർ.ഒ എം.കെ. ഷെജിൻ ആലപ്പുഴ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |