ചേർത്തല: ചേർത്തല സെന്റ് മേരീസ് പാലം നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ വിംഗ് ചേർത്തല താലൂക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാലം നിർമ്മാണത്തിലെ അപാകതയും അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകിയതായും പ്രസിഡന്റ് ഐസക് വർഗ്ഗീസ്,സെക്രട്ടറി സി.മുത്തുസ്വാമി, ലീഗൽ അഡ്വൈസർ അഡ്വ.സോമനാഥൻ ഭാരവാഹികളായ ടി.പി.ഉത്തമൻ, സ്റ്റഫെർഡ് ബർക്കലിൻ, കെ.എൻ.കെ.കുറുപ്പ്, പി.എ.പരമേശ്വരൻ, ശിവദാസ പണിക്കർ, അഡ്വ.വിജയൻ നായർ എന്നിവർ പറഞ്ഞു.
2022ൽ പാലം പൊളിക്കുന്ന വിവരം അറിഞ്ഞപ്പോൾ തന്നെ, പാലം പൊളിക്കരുതെന്ന് എച്ച്.ആർ.പി.ഡബ്ളിയു അധികൃതർക്ക് നിവേദനം നൽകിയിരുന്നു. പാലം അപകടാവസ്ഥയിലാണെന്ന് ആരും റിപ്പോർട്ട് നൽകിയിരുന്നില്ലെന്നും അവർ പറഞ്ഞു. കാലപ്പഴക്കമില്ലാത്ത പാലം പൊളിച്ച് ചേർത്തല നഗരത്തെ ഗതാഗതകുരുക്കിലേക്ക് തള്ളി വിട്ടു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗുണമേന്മയില്ലാത്ത വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് അവർ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് വിജിലൻസ് അന്വേഷണത്തിന് പരാതി നൽകിയതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |