ആലപ്പുഴ: പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതോടെ ആകെ 16563 വിദ്യാർഥികൾ പ്രവേശനം നേടി. 4328 വിദ്യാർഥികൾക്ക് കൂടി മൂന്നാം അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചു. കഴിഞ്ഞ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിച്ച 2431 വിദ്യാർഥികൾ ഉയർന്ന ഓപ്‌ഷനുകളിലേക്ക് മാറിയിട്ടുണ്ട്. 419 സീറ്റുകളാണ് ജില്ലയിൽ ബാക്കിയുള്ളത്. എസ്.സി വിഭാഗത്തിന് 15 സീറ്റും ജനറൽ 364, ഇ.ടി.ബിയിൽ 10, മുസ്‌ലിം അഞ്ച്, എൽ.എസ്.എ രണ്ട്, ഹിന്ദു ഒ.ബി.സി ആറ്, ഒ.ഇ.സി മൂന്ന്, വിശ്വകർമ 12, ഇ.ഡബ്ല്യു.എസ് ഒന്ന് എന്നിങ്ങനെയാണ് ഒഴിവുകൾ. സ്‌പോർട് ക്വാട്ടയിൽ 202 സീറ്റുകളാണ് ഒഴിവുള്ളത്. ജില്ലയിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ 32 വിദ്യാർത്ഥികൾ പ്രവേശനം നേടി. ഏഴ് സീറ്റുകൾ ബാക്കിയുണ്ട്. പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അതാത് സ്കൂളുകളിൽ അഡ്‌മിഷനെടുക്കാം. ഇതുവരെ അലോട്ട്‌മെന്റുകളിൽ ഇടം നേടാത്തവർക്കും അപേക്ഷ സാങ്കേതിക കാരണങ്ങളാൽ തള്ളിക്കളഞ്ഞവർക്കും അപേക്ഷ സമർപ്പിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |