ആലപ്പുഴ: രാജ്യത്ത് സിവിൽ ഡിഫൻസിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനുമായി ജില്ലയിൽ നിന്നും 360 സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ തിരഞ്ഞെടുക്കും. 18 വയസിന് മുകളിൽ പ്രായമുളളവർക്ക് രജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്‌നിരക്ഷാ വകുപ്പ് ഏഴു ദിവസത്തെ പരിശീലനം നൽകും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ഐ.ഡി കാർഡ് എന്നിവയും നൽകും. കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ അഗ്നിരക്ഷാ നിലയവുമായി ബന്ധപ്പെടുക. അംഗമാകുന്നതിന് civildefencewarriors.gov.in എന്ന പോർട്ടൽ മുഖേനയോ CD warr-iors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാം. ഫേൺ: 0477 2251211
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |