മാന്നാർ: ഡിഫറന്റിലി ഏബിൾഡ് പേഴ്‌സൺസ് വെൽഫെയർ ഫെഡറേഷൻ മാന്നാർ ഏരിയ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഗിരീഷ് കീർത്തി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എൻ.ശശിധരൻ അദ്ധ്യക്ഷനായി. വി.വിനോദ് പ്രവർത്തന റിപ്പോർട്ടും ഹരികുമാർ പൂങ്കോയിക്കൽ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി പി.എൻ ശെൽവരാജൻ, സുരേഷ് മത്തായി, ആർ.സഞ്ജീവൻ, കെ.പി പ്രദീപ്, എൻ.രാജേന്ദ്രൻ, സുരേഷ് കലവറ, ബെറ്റ്സി ജിനു, എൻ.സുധാമണി, ആര്യ ബൈജു, ഹരിപ്പാട് രാധാകൃഷ്ണൻ, ഉദയൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി അംഗം പി.രാജേഷ് സ്വാഗതവും എച്ച്.ഷംനാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എൻ.ശശിധരൻ (പ്രസിഡന്റ്), വി.വിനോദ് (സെക്രട്ടറി), കെ.അനന്തകൃഷ്ണൻ (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |