കുട്ടനാട് : പമ്പയാറ്റിൽ 9ന് നടക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ ട്രാക്കും ഹീറ്റ്സും നിശ്ചയിച്ചു. നെടുമുടി പഞ്ചായത്ത് ഹാളിൽ നടന്ന ക്യാപ്ടൻസ് ക്ലിനിക്കിനൊപ്പമായിരുന്നു ഹീറ്റ്സും ട്രാക്കും നറുക്കെടുപ്പ്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി ഉദ്ഘാടനം ചെയ്തു നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻനായർ അദ്ധ്യക്ഷയായി. ഹീറ്റ്സ് നറുക്കെടുപ്പ് നെടുമുടി എസ്.എച്ച്.ഒ നെഫൽ ഉദ്ഘാടനം ചെയ്തു. മൂലം ജലോത്സവ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ തഹസീൽദാർ ആർ. ജയേഷ് ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ജലജകുമാരി, വൈസ് പ്രസിഡന്റ് എം. എസ് ശ്രീകാന്ത് , സാബു കടമാട്, എ.വി മുരളി, കെ. ജി അരുൺകുമാർ, അജിത് പിഷാരത്ത്, അഗസ്റ്റിൻ ജോസ്, ജോപ്പൻ ജോയി , സതിയമ്മ അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രേഡ് വെപ്പുവള്ളങ്ങളുടെ മത്സരത്തിൽ കൊണ്ടാക്കൽ ബോട്ട് ക്ലബ് തുഴയുന്ന പി. ജി കരിപ്പുഴയും രണ്ടാം ട്രാക്കിൽ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴയുന്ന ചിറമേൽ തോട്ടുകടവനും മൂന്നാം ട്രാക്കിൽ വി.ബി.സി ബോട്ട് ക്ലബ് തുഴയുന്ന പുന്നത്ര പുരയ്ക്കലും മത്സരിക്കും. എ ഗ്രേഡ് വെപ്പ് വള്ളങ്ങളുടെ മത്സരത്തിൽ ഒന്നാം ട്രാക്കിൽ നടുവിലേപുരയ്ക്കൽ കൾച്ചറൽ ആന്റ് ഡവലപ്പ്‌മെന്റ് സൊസൈറ്റി തുഴയുന്ന നവജ്യോതിയും രണ്ടാം ട്രാക്കിൽ കുമരകം ടൗൺ ബോട്ട് ക്ലബ് തുഴയുന്ന അമ്പലക്കടവനും മൂന്നാം ട്രാക്കിൽ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് തുഴയുന്ന മണലിയും മത്സരിക്കും
ചുണ്ടൻ വള്ളങ്ങൾ
ഹീറ്റ്സ് ഒന്ന്
രണ്ടാം ട്രാക്ക് : നടുഭാഗം ബോട്ട് ക്ലബിന്റെ നടുഭാഗം
മൂന്നാം ട്രാക്ക് : പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ ചെറുതന
ഹീറ്റ്സ് രണ്ട്
ഒന്നാം ട്രാക്ക് : യു. ബി.സി കൈനകരിയുടെ ആയാപറമ്പ് പാണ്ടി
രണ്ടാം ട്രാക്ക് : ചമ്പക്കുളം ബോട്ട് ക്ലബിന്റെ ചമ്പക്കുളം
ഹീറ്റ്സ് മൂന്ന്
നിരണം ബോട്ട് ക്ലബിന്റെ ആയാപറമ്പ് വലിയ ദിവാൻജി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |