ചെന്നിത്തല: മാവേലിക്കര - തിരുവല്ല സംസ്ഥാന പാതയിൽ തടി കയറ്റി വന്ന ലോറി മറിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. ചെന്നിത്തല മലങ്കര കത്തോലിക്ക പള്ളി(റീത്ത് പള്ളി) ക്ക് വടക്ക് കുരിശുംമൂട് ജംഗ്ഷനു സമീപം ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടം. ഹരിപ്പാട് നിന്ന് തടികൾ കയറ്റി പെരുമ്പാവൂരിലേക്ക് പോയ ലോറിയാണ് മറിഞ്ഞത്. മുന്നിൽ പോയ ഓട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് പിടിച്ചതിനെ തുടർന്ന് റോഡരികിലേക്ക് ചേർത്ത ലോറിയുടെ പിന്നിലെ ടയറുകൾ വാട്ടർ അതോറിറ്റി കുഴിയെടുത്ത് മൂടിയ മണ്ണിൽ താഴ്ന്ന് ചരിയുകയായിരുന്നു. മാന്നാർ പൊലീസും നാട്ടുകാരും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിൽ ലോറി ഉയർത്തി മാറ്റിയതിനെ തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചെന്നിത്തല ഒരിപ്രം പുത്തൻ പറമ്പിൽ ജോയിസ് ജേക്കബ്, മുളവനയിൽ പ്രസാദ് എന്നിവരുടെ വീടിന്റെ മതിലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശി രാജുവിന്റെ ഉടമസ്ഥതയിലുള്ള റോബിൻസ് ലോറിയാണ് അപകടത്തിൽപ്പെട്ടത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |