ആലപ്പുഴ: സംസ്ഥാനത്ത് ആദ്യമായി സാക്ഷരാമിഷന്റെ തുല്യതാകോഴ്സ് വഴി ബിരുദ പഠനത്തിനൊരുങ്ങുകയാണ് 100 ആലപ്പുഴക്കാർ. ഹയർസെക്കൻഡറി തുല്യതാപഠിതാക്കൾക്ക് തുടർപഠനത്തിന് അവസരമൊരുക്കി ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുമായി സഹകരിച്ചാണ് പഠനാവസരം ഒരുക്കുക.
ജില്ലയാകെ നടത്തിയ സർവ്വേയിൽ അഞ്ഞൂറിലധികം പഠിതാക്കൾ ബിരുദപ്രവേശനത്തിന് താത്പര്യം അറിയിച്ചിട്രുന്നു. ആദ്യ ഘട്ടത്തിൽ ബി.എ സോഷ്യോളജി, ബി.കോം കോഴ്സുകളിലാവും ക്ലാസ് ആരംഭിക്കുക. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ജില്ലയിലെ സമ്പർക്ക പഠനകേന്ദ്രമായ കായംകുളം എം.എസ്.എം കോളേജാവും പ്രധാന സെന്റർ. ആലപ്പുഴ നഗരത്തിൽ കൂടി ഒരു പഠനകേന്ദ്രം സജ്ജീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ സർവകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ അംഗീകൃത അദ്ധ്യാപകരാവും ക്ലാസുകളെടുക്കുക.
സാക്ഷരതാമിഷനും ആലപ്പുഴ ജില്ലാപഞ്ചായത്തും കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്
ആദ്യ കോഴ്സുകൾ സോഷ്യോളിയും , കൊമേഴ്സും.സർവകലാശാലയുടെ അദ്ധ്യാപക പാനലിൽ നിന്നുള്ളവർ നേരിട്ട് ക്ലാസെടുക്കും
ആഗസ്റ്റിൽ രജ്സട്രേഷൻ ആരംഭിച്ച് സെപ്റ്റംബർ വരെ കോഴ്സിൽ ചേരാൻ അവസരമുണ്ടാകും. പ്രായപരിധിയില്ല
50 ലക്ഷം രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്
പദ്ധതിയിൽ ചേരാതെ സ്വന്തമായി ഫീസടച്ച് പഠിക്കാൻ താൽപര്യമുള്ളവർക്കും കോഴ്സിന്റെ ഭാഗമാകാനാകും.
ഫീസ് : ആദ്യ സെമസ്റ്ററിന് 4750 രൂപ
തുല്യതാപഠിതാക്കളുടെ ഏറെക്കാലമായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കുന്നത്. കൂടുതൽ മെച്ചപ്പെട്ട ജീവിതാവസ്ഥയിലേയ്ക്ക് ഓരോ തുല്യതാപഠിതാവിനെയും എത്തിക്കാനുള്ള പരിശ്രമമാണ് പദ്ധതി
- കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |