അമ്പലപ്പുഴ: കേരളത്തിലെ എണ്ണം പറഞ്ഞ ജനകീയ സമരങ്ങളുടെ ഇടയിലേക്ക് വി.എസ് എത്തിയപ്പോൾ ആ സമരങ്ങൾക്കുണ്ടായ ഊർജം ചെറുതായിരുന്നില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ് പറഞ്ഞു. വി.എസിന്റെ പുന്നപ്രയിലെ വസതിയിലെത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത ക്വാറികൾക്കെതിരെ ശക്തമായി സമരം നടക്കുന്ന അവസരത്തിലാണ് അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന തന്നെ കാണണമെന്ന് വി.എസ് ആവശ്യപ്പെട്ടത്. തന്റെ കൂടി അഭ്യർത്ഥന മാനിച്ചാണ് വി.എസ് ചെമ്പൻകുടി സമരത്തിൽ പങ്കെടുത്തത്. വി.എസിന്റെ സാമീപ്യം കൊണ്ടു തന്നെ ആ സമരം വിജയിച്ചു. എവിടെയെല്ലാമാണോ പരിസ്ഥിതിക്ക് ദോഷമുണ്ടാകുന്നത് അവിടെയെല്ലാം വി.എസ് ഓടിയെത്തി. സ്ത്രീ പീഡകരോട് ഒരു വിധ ഒത്തുതീർപ്പും വി.എസിനുണ്ടായിരുന്നില്ലെന്നും മന്ത്രി.പി.പ്രസാദ് പറഞ്ഞു. ടി.ജെ.ആഞ്ചലോസും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |