ആലപ്പുഴ: തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങൾ പരിഹരിക്കുന്നതിന് ആഗസ്റ്റ് രണ്ടിനുള്ളിൽ പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ യോഗം ചേരണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന ജില്ലാതല തദ്ദേശസ്ഥാപന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം നൽകിയത്. ജില്ലയിലെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ പ്രാദേശിക നേതാക്കളെ പ്രസ്തുത യോഗങ്ങളിൽ പങ്കെടുപ്പിച്ച് നിദേശങ്ങൾ നൽകണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |