അമ്പലപ്പുഴ : ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അമ്പലപ്പുഴ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളഞ്ഞവഴിയിൽ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഉണ്ണി കൊല്ലംപറമ്പിൽ,യു .എം.കബീർ, എൻ.ശിശുപാലൻ, ഗോപൻ തത്താരമ്പിള്ളിൽ, നവാസ് പതിനഞ്ചിൽ, ഉണ്ണി പുത്തൻമഠം, അനസ് തുമ്പുങ്കൽ, പുരുഷൻ കഞ്ഞിപ്പാടം, രംഗനാഥൻ, രാജു വണ്ടാനം, എസ്.റിയാസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |