ആലപ്പുഴ: ദേശീയപാത 66ലെ നിർമ്മാണവുമായി ബന്ധപ്പെട്ട് തുറവൂരിലെ ഗതാഗത പ്രശ്‌നം പരിഹരിക്കുന്നതിനായി കവലയിൽ നിന്ന് തെക്കോട്ട് എലിവേറ്റഡ് ഹൈവെ നീട്ടുന്നതിന് നടപടി വേണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തുനൽകി.
ഈ ആവശ്യം നേരത്തെ ഉന്നയിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നിലവിലെ നിർമ്മാണം അതനുസരിച്ചല്ല മുന്നോട്ട് പോകുന്നത്. ഇപ്പോഴത്തെ റോഡ് നിർമ്മാണം ചെറുകിട കച്ചവടക്കാരെയും ഓട്ടോ, ടാക്‌സി ജീവനക്കാരെയും ആശുപത്രി, സ്കൂൾ ഉൾപ്പെടെ സർക്കാർ ഓഫീസിലെത്തുന്നവരെയും ബാധിച്ചിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |