ആലപ്പുഴ: അർത്തുങ്കൽ ഗവ.റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്കൂളിലെ കുട്ടികൾക്ക് ഈ അദ്ധ്യയന വർഷം ഫുട്‌ബാൾ പരിശീലനം നൽകുന്നതിന് കായിക പരിശീലകനെ നിയമിക്കുന്നു.
സംസ്ഥാന തലത്തിൽ സീനിയർ വിഭാഗത്തിൽ കഴിവ് തെളിയിച്ച വ്യക്തി അല്ലെങ്കിൽ സ്‌പോർട്‌സ് കൗൺസിൽ അംഗീകാരമുള്ള കോച്ച് എന്നിവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ എട്ടിന് രാവിലെ 11ന് ബോട്ട് ജെട്ടിക്ക് സമീപമുളള ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ നാലാം നില എന്ന ഓഫീസിലെത്തണം. ഫോൺ: 0477 2251103.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |