ആലപ്പുഴ: 71-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും. ആലപ്പുഴ,എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രധാന സർക്കാർ ഓഫീസുകളിൽ നിന്നും. പ്രമുഖ ബാങ്കുകൾ വഴി ഓൺലൈനായും ടിക്കറ്റുകൾ ലഭിക്കും. നാലുപേർക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോർണർ ടിക്കറ്റിന് 25000 രൂപ നൽകണം. 10000 രൂപയാണ് ഒരാൾക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോർണർ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോർണർ ടിക്കറ്റുകളെടുക്കുന്നവരെ പവലിയനിലെത്തിക്കാൻ പ്രത്യേക ബോട്ട് സൗകര്യം ഏർപ്പെടുത്തും. ഇവർക്ക് ഭക്ഷണസൗകര്യവും പവലിയനിൽ തന്നെ ഒരുക്കും.
ടിക്കറ്റ നിരക്ക് (രൂപയിൽ)
നെഹ്‌റു പവലിയിനിലെ ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ്: 3000
ടൂറിസ്റ്റ് സിൽവർ: 2500
കോൺക്രീറ്റ് പവലിയനിലെ റോസ് കോർണർ: 1500
വിക്ടറി ലെയ്‌നിലെ വുഡൻ ഗ്യാലറി: 500
ഓൾ വ്യൂ വുഡൻ ഗാലറി: 400
ലേക്ക് വ്യൂ ഗോൾഡ്: 200
ലോൺ: 100
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |