ഫേസ് പെയിന്റിംഗ് മത്സരം 21ന്
ആലപ്പുഴ: 71-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള കളിവള്ളം തുഴഞ്ഞു നീങ്ങുന്ന കാക്കത്തമ്പുരാട്ടിക്കാണ് പേര് നിർ ദേശിക്കാൻ അവസരം. പോസ്റ്റ് കാർഡിൽ തപാലായാണ് എൻട്രികൾ അയക്കേണ്ടത്. ഒരു വ്യക്തി ഒരു എൻട്രി മാത്രമേ നൽകാവൂ. നിർദേശിക്കുന്ന പേര്, നിർദേശിക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ പോസ്റ്റ് കാർഡിൽ എഴുതി കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ 18-ന് വൈകുന്നേരം 5നകം എൻട്രികൾ അയക്കണം. വിജയിക്ക് സ്വർണനാണയം സമ്മാനമായി ലഭിക്കും.
വള്ളംകളിയുടെ പ്രചാരണാർത്ഥം ഹയർസെക്കന്ററി, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫേസ് പെയിന്റിംഗ് മത്സരത്തിന്റെ രജിസ്‌ട്രേഷനും ആരംഭിച്ചു. 21 ന് വൈകിട്ട് 4ന് ആലപ്പുഴ ബീച്ചിലാണ് മത്സരം. രണ്ട് അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം. ഒറ്റ കാറ്റഗറിയിലാണ് മൽസരം.ആലപ്പുഴയും നെഹ്‌റുട്രോഫി വള്ളംകളിയും തീമിലുള്ള ഫേസ് പെയിന്റിംഗ് ആണ് തയ്യാറാക്കേണ്ടത്. ഒരു സ്ഥാപനത്തിൽ നിന്ന് എത്ര ടീമുകൾക്കും പങ്കെടുക്കാം. ഫേസ് പെയിന്റിങ്ങിന് ആവശ്യമായ പെയിന്റ്, ബ്രഷ്, മറ്റുപകരണങ്ങൾ എന്നിവ മത്സരാർഥികൾ കൊണ്ടുവരണം. വിജയിക്ക് സ്വർണ്ണനാണയം സമ്മാനമായി ലഭിക്കും. മത്സരാർത്ഥികൾക്ക് 9074594578 എന്ന വാട്‌സാപ്പ് നമ്പർ വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2251349.
റീൽസ് മത്സരം
നെഹ്‌റുട്രോഫി വള്ളംകളിയുടെ പ്രചാരണാർത്ഥം റീൽസ് മത്സരം സംഘടിപ്പിക്കും. വള്ളംകളിയുടെ പ്രചാരണത്തിന് സഹായകരമായതും വള്ളംകളിയും പുന്നമടക്കായലുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളതുമായ റീലുകളാണ് തയ്യാറാക്കേണ്ടത്. 60 സെക്കൻഡോ അതിൽ താഴെയോ ആയിരിക്കണം ദൈർഘ്യം. സൃഷ്ടികൾ മൗലികമായിരിക്കണം. തയ്യാറാക്കിയ റീൽ, വ്യക്തിയുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ 9074594578 എന്ന വാട്‌സാപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്. വിജയികൾക്ക് സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനമായി ലഭിക്കും. സമ്മാനാർഹമായ റീലുകൾ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ വെബ്‌സൈറ്റിലും സാമൂഹിക മാധ്യമ പേജുകളിലും പ്രസിദ്ധീകരിക്കും. അവസാന തീയതി 18ന് വൈകുന്നേരം 5. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477-2251349.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |