ആലപ്പുഴ : ' സ്പോർട്‌സാണ് ലഹരി ' എന്ന സന്ദേശം നൽകി അത്ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിക്കുന്ന ബീച്ച് മാരത്തോണിന്റെ അഞ്ചാമത് എഡിഷൻ 24 ന് ഉച്ചകഴിഞ്ഞ് 3.30 ന് ആലപ്പുഴയിൽ നടക്കും. ഇത്തവണ 5000 അത്‌ലറ്റുകളെയാണ് പ്രതീക്ഷിക്കുന്നത് .കഴിഞ്ഞ വർഷം 3000 പേർ പങ്കെടുത്തിരുന്നു.
10, 5 ,3 കിലോമീറ്റർ ഫൺ റൺ മത്സരങ്ങളാണ് സംഘടിപ്പിക്കുക. വിജയികൾക്ക് 1 ലക്ഷം രൂപ ക്യാഷ് പ്രൈസും ട്രോഫികളും ലഭിക്കും. ജേഴ്‌സിയും മെഡലും ഡിന്നറും സംഘാടകർ നൽകും. മാരത്തോൺ കടന്ന് പോകുന്ന വഴികളിൽ കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വൈദ്യസഹായം തുടങ്ങിയ ഒരുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അത്‌ലറ്റുകളും പൊലീസ്,നേവി, വിവിധ കായിക സംഘടനകളുടെ പ്രതിനിധികളും വിദേശ ടൂറിസ്റ്റുകളും മത്സരത്തിൽ പങ്കെടുക്കും.
92 വയസ്സുള്ള ശങ്കുണ്ണി 10 കിലോമീറ്റർ മാരത്തോണിൽ മത്സരാർത്ഥിയാകും. രാത്രി 8ന് പരിപാടികൾ സമാപിക്കും . ബീച്ച് റണ്ണിന്റെ ഭാഗമായി എൽ.കെ.ജി. മുതൽ നാലാം ക്ളാസുവരെയുള്ള കുട്ടികൾക്കായുള്ള ചിത്രരചന മത്സരം 'വർണ്ണം 23ന് രാവിലെ 9.30 ന് ആലപ്പുഴ വൈ.എം.സിഎ യിൽ നടക്കും. ബീച്ച് റണ്ണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇതോടെട്ടപ്പം നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്ക്കാൻ ചെയ്ത് രജിസ്‌റ്റർ ചെയ്യണം.
ക്ലബ്ബ് പ്രസിഡൻറ് അഡ്വ.കുര്യൻ ജയിംസ്, സെക്രട്ടറി യൂജിൻ ജോർജ്, അനിൽകുമാർ, ശിവദാസ്, ദീപക് ദിനേശൻ, റിജു സുമേഷ്, ചന്ദ്രദാസൻ, ദീപ അരുൺ, ഡോക്ടർ ജിവേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |