ആലപ്പുഴ: രാജ്യത്ത് വർദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങൾക്കും ശത്രുരാജ്യങ്ങളുടെ കടന്നുകയറ്റത്തിനുമെതിരെ മജീഷ്യൻ സാമ്രാജ് നടത്തുന്ന മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പ് ഇന്ന് വൈകിട്ട് 7ന് മുല്ലയ്ക്കൽ ജോൺസ് ഗ്രൗണ്ടിൽ നടക്കും. പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടക്കുന്ന പരിപാടിയിൽ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.
അതിർത്തിയിൽ രാജ്യസുരക്ഷാ ദൗത്യത്തിനിടെ ചതിയിലൂടെ അത്യുഗ്ര വിനാശക ശേഷിയുള്ള മിസൈലിൽ ബന്ദിയാക്കുന്ന സൈനികൻ ശത്രുസൈന്യത്തിന്റെയും ഭീകരരുടെയും പദ്ധതികളെ നിർജീവമാക്കി വൻ സ്ഫോടനത്തിലൂടെ ധീരമായി രക്ഷപ്പെടുന്നതാണ് ബ്ലാസ്റ്റ് എസ്കേപ്പ് " .നെഹ്രുട്രോഫി വള്ളംകളിയുടെ അരങ്ങുണർത്തി ടൂറിസം വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ എം.എൽ.എ മാരായ ചിത്തരഞ്ജൻ,എച്ച്.സലാം, കളക്ടർ എം. അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ആലപ്പുഴ നടക്കുന്ന ഈ ദേശീയോദ്ഗ്രഥന മാജിക് ഷോ വരുംദിവസങ്ങളിൽ ഇന്ത്യയിലെ വിവിധ സൈനിക ക്യാമ്പുകളിൽ അവതരിപ്പിക്കും. മിസൈൽ ബ്ലാസ്റ്റ് എസ്കേപ്പിന് വേണ്ടി ഉള്ള കൂറ്റൻ മിസൈൽ അണിയറയിൽ ഒരുങ്ങുകയാണെന്ന് മജീഷ്യൻ സാമ്രാജ് പറഞ്ഞു. ലോഹവും ഫോം ഷീറ്റുംകൊണ്ട് 18 അടി ഉയരത്തിലും 6 അടി വിസ്തീർണ്ണത്തിലും ചെന്നൈയിൽ നിന്നെത്തിയ പ്രത്യേക സാങ്കേതിക വിദഗ്ദരുടെ മേൽ നോട്ടത്തിലാണ് മിസൈൽ നിർമ്മാണം. 1997ൽ നെഹ്റു ട്രോഫിക്ക് മുന്നോടിയായി ആലപ്പുഴയിൽ മജീഷ്യൻ സാമ്രാജ് അവതരിപ്പിച്ച ഫയർ എസ്കേപ്പ് ഏറെ ജനശ്രദ്ധ നേടിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9447454545, 8547822329.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |