ആലപ്പുഴ : പട്ടണക്കാട് പഞ്ചായത്തിലെ പുതുക്കിപ്പണിത ഓഫീസ് മന്ദിര ഉദ്ഘാടനത്തിൽ സ്ഥലം എം.എൽ.എയും മന്ത്രിയുമായ പി.പ്രസാദിനെയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിഎം.ബി രാജേഷിനെയും ഒഴിവാക്കി കോൺഗ്രസിന്റെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽപ്രതിഷേധ സമ്മേളനവും ധർണയും നടത്തി. സി. കെ മോഹനൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി.എം ഷെറിഫ് ഉദ്ഘാടനം ചെയ്തു.പി.ഡി ബിജു സ്വാഗതം പറഞ്ഞു, എസ്.പി സുമേഷ്, ടി.കെ.രാമനാഥൻ, മഹേഷ്,വി.വൈ ഷൈജൻ,സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.പ്രോട്ടോകോൾ ലംഘിച്ചതിന്റെ പേരിൽ ഉദ്ഘാടന ചടങ്ങ് സർക്കാർ റദ്ദുചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |