
പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയിൽ ഇന്നലെ 63 നാമനിർദേശ പത്രിക ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടും നഗരസഭയിലേക്ക് എട്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒന്നും ഗ്രാമപഞ്ചായത്തുകളിലേക്ക് 52 പത്രികയുമാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിലേക്ക് കോഴഞ്ചേരി, പള്ളിക്കൽ ഡിവിഷനിൽ നിന്ന് ഒന്നു വീതവും നഗരസഭയിലേക്ക് തിരുവല്ല 4, പന്തളം 3, അടൂർ 1 ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്ലപ്പള്ളിയിൽ നിന്ന് ഒന്നുമാണ് പത്രിക ലഭിച്ചത്.
ഗ്രാമപഞ്ചായത്തിൽ നിന്ന് ആറൻമുള ആറ്, അരുവാപ്പുലം, അയിരൂർ, ഇലന്തൂർ, എഴുമറ്റൂർ, കോന്നി, റാന്നി പഴവങ്ങാടി, ആനിക്കാട്, പ്രമാടം എന്നിവിടങ്ങളിൽ മൂന്ന് വീതവും കുറ്റൂർ, വെച്ചൂച്ചിറ, മൈലപ്ര, വടശേരിക്കര, ചെറുകോൽ എന്നിവിടങ്ങളിൽ രണ്ടു വീതവും കടപ്ര, കലഞ്ഞൂർ, കവിയൂർ, കോഴഞ്ചേരി, കുളനട, ഓമല്ലൂർ, പെരിങ്ങര, റാന്നി അങ്ങാടി, കൊടുമൺ, കൊറ്റനാട്, നാരാങ്ങാനം, തോട്ടപ്പുഴശേരി എന്നിവിടങ്ങളിൽ ഒന്ന് വീതവും നാമനിർദേശ പത്രിക ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |