മുഹമ്മ: കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ മുഹമ്മ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. മുഹമ്മ മേഖല കമ്മിറ്റി പ്രസിഡൻ്റ് രമേശൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി. എസ്. സതീശൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്യക്കര ദേവസ്വം പ്രസിഡൻറ് കെ. കെ. അശോക് കുമാർ മുതിർന്ന പൗരൻമാരായ എസ്. സി. തോമസ് , സദാശിവൻ നായർ , ടി. എ. ആന്റണി എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് ഐവാൻ രത്തിനം, സംസ്ഥാന വൈസ് പ്രസിഡന്റ് സി. കെ. ഉത്തമൻ , സംസ്ഥാന നിർവാഹക സമിതി കെ. പി. മോഹൻ ദാസ്, ജില്ലാ സെക്രട്ടറി ജി. ഹരിദാസ് എന്നിവർ സംസാരിച്ചു .കൺവീനർ ആർ. അമ്പിളി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |