ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിൽ 9 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന പത്ത് റോഡുകളിൽ ആദ്യ റോഡായ പൂങ്കാവ് ചിത്തിര വിലാസം സ്‌കൂൾ - വില്ലേജ് ഓഫീസ് റോഡിന്റെ നിർമ്മാണോദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സേവ്യർ മാത്യു, സുഖദേവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശ് ബാബു, കൺവീനർ ജയൻ തോമസ്, സ്‌കൂൾ ഹെഡ് മാസ്റ്റർ ധനപാൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |