ആലപ്പുഴ : ജില്ലാ വീൽചെയർ യൂസേഴ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ( എ.ഡബ്ല്യു.യു.സി.ഒ .എസ്) വാർഷിക ജനറൽ ബോഡിയും കുടുംബസംഗമവും സംഘടിപ്പിച്ചു . ആർ.സി ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ റെജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. എ.ഡബ്ല്യു.യു.സി.ഒ .എസ് പ്രസിഡന്റ് അജിത്ത് കൃപ അദ്ധ്യക്ഷനായി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബ രാഗേഷ് കുടുംബാഗങ്ങൾക്ക് ഓണക്കോടി വിതരണം നടത്തി. അക്കോക്ക് ചേർത്തല സെക്രട്ടറി ഹരികൃഷ്ണന് പ്രഥമ ഡോ. ജീ.ബാലചന്ദ്രൻ പുരസ്ക്കാരം സമർപ്പിച്ചു. പ്രദീപ് കൂട്ടാല, അബി ഹരിപ്പാട്, ആനന്ദവല്ലി, ജയകൃഷ്ണൻ വലയകലവൂർ, ഹരികൃഷ്ണൻ, ഹംസ എ കുഴിവേലി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |