മാന്നാർ: വിശ്വകർമ്മ ദിനാഘോഷവും ശോഭായാത്രയും നാളെ മാന്നാറിൽ നടക്കും. രാവിലെ 8 ന് കുരട്ടിക്കാട്ശ്രീ മുത്താരമ്മൻ ദേവീക്ഷേത്ര മുറ്റത്ത് ശാഖാ പ്രസിഡന്റ് റ്റി.എസ് മനോജ് ശിവശൈലം പതാക ഉയർത്തും. 10 ന് വിശ്വകർമ്മ ദിന ശോഭായാത്ര സ്റ്റോർ ജംഗ്ഷനിൽ നിന്നും ആരംഭിച്ച് പരുമലക്കടവിൽ എത്തി തിരിച്ച് തൃക്കുരട്ടി കിഴക്കേ നടവഴി സമ്മേളന നഗരിയായ കുരട്ടിക്കാട് ശ്രീ മുത്താരമ്മൻ ദേവീക്ഷേത്ര ഓഡിറ്റോറിയത്തിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം റ്റി.എസ് രാജൻ തെള്ളിയിൽ കിഴക്കേതിൽ ഉദ്ഘാടനം ചെയ്യും. മുൻ ഭരണസമിതി അംഗങ്ങളെയും വിവിധ തൊഴിൽ മേഖലയിൽപ്പെട്ട പ്രതിഭകളെയും ആദരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |