മുഹമ്മ : മണ്ണഞ്ചേരി ടൗൺ ജുമുഅ മസ്ജിദ് കമ്മിറ്റി മദ്റസ ഹാളിൽ സംഘടിപ്പിച്ച ഹാജി എച്ച്. അബ്ദുൽ ഹലീം എന്ന ഹലീം കുട്ടി സാർ അനുസ്മരണ സംഗമം മസ്ജിദ് ചീഫ് ഇമാം എ.എം. മീരാൻ ബാഖവി മേതല ഉദ്ഘാടനം ചെയ്തു.
ഓച്ചിറ ദാറുൽ ഉലൂം കോളേജ് പ്രിൻസിപ്പൽ സുഹൈൽ മൗലവി, ടൗൺ ജുമുഅ മസ്ജിദ് ഖത്വീബ് ഹാഫിൾ അബ്ദുൽ റഊഫ് അൽ ഖാസിമി, കിഴക്കേ മഹല്ല് പ്രസിഡന്റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ, സി.എം. മുഹമ്മദ് മുസ്‌ലിഹ് ബാഖവി കുറ്റിപ്പുറം, പഞ്ചായത്തംഗം നവാസ് നൈന, കോൺഗ്രസ് നേതാവ് കെ.വി. മേഘനാദൻ, എം.വി. സുദേവൻ, അഷറഫ് പനക്കൽ, സിറാജ് കമ്പിയകം, അഷറഫ് കുണ്ടത്തിൽ എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |