ആലപ്പുഴ : കയർ ക്ഷേമനിധി സെസ് നിയമവുമായി ബന്ധപ്പെട്ട പരാതികളിലും വീഴ്ചകളിലും തടവുശിക്ഷ നൽകുന്ന നിയമത്തിലെ വ്യവസ്ഥ ഒഴിവാക്കി.ഇതുസംബന്ധിച്ച നിയമഭേദഗതി ഇന്നലെ നിയമസഭ പരിഗണിച്ചു.നിയമം പാസായാൽ ഇത്തരം വീഴ്ചകൾക്ക് 25000രൂപ പിഴ ഒടുക്കേണ്ടിവരുമെന്ന് വ്യവസായ,നിയമമന്ത്രി പി.രാജീവ് നിയമസഭയിൽ അറിയിച്ചു. നിലവിൽ ആറുമാസം വരെ തടവോ,അയ്യായിരം രൂപ പിഴയോ,രണ്ടുംകൂടിയോ ആയിരുന്നു ശിക്ഷ.ഇത്തരം പരാതികളിൽ അപ്പീൽ അധികാരിയായി വ്യവസായവകുപ്പിലെ ജോയന്റ് ഡയറക്ടറെ ചുമതലപ്പെടുത്താനും നിയമഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നിരവധി പരാതികൾ ഹൈക്കോടതിയിൽ എത്തിയ സാഹചര്യത്തിലാണ് നിയമഭേദഗതി. ബിൽസബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |