അമ്പലപ്പുഴ : പുന്നപ്ര തെക്ക് പഞ്ചായത്തിൽ സി. ഡി .എസിന്റെ തൃപ്തി ജനകീയഭക്ഷണശാലക്ക് തുടക്കമായി. പുന്നപ്ര മാർക്കറ്റ് ജങ്ഷനിലെ പായിക്കാരൻ ആദം കുട്ടി മെമ്മോറിയൽ ബിൽഡിങ്ങിലാണ് ടേക്ക് എ ബ്രേക്കിന്റെ ഭാഗമായി സി. ഡി .എസിന്റെ നേതൃത്വത്തിൽ ഭക്ഷണശാല ആരംഭിച്ചത്. 30 രൂപയാണ് ഉച്ച ഊണിന് ഈടാക്കുക. എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് പി. ജി .സൈറസ് അദ്ധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ്. രഞ്ജിത്ത്, ബ്ലോക്ക് പ്രസിഡന്റ് ഷീബാ രാകേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ, സി. ഡി .എസ് ചെയർപെഴ്സൺ കല അശോകൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |