മാന്നാർ: വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയർത്തി എസ്.ഡി.പി.ഐ മാന്നാർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീസ് നാഥൻപറമ്പിൽ, വൈസ് ക്യാപ്റ്റൻ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. ചെങ്ങന്നൂർ നിയോജക മണ്ഡലംപ്രസിഡന്റ് സിറാജ് പീടികയിൽ ഉദ്ഘാടനവും മണ്ഡലംകമ്മിറ്റി സെക്രട്ടറി നിസാമുദ്ദീൻ ഫ്ലാഗ് ഓഫും നിർവഹിച്ചു. സമാപനസമ്മേളനം ജില്ലാസെക്രട്ടറി അസ്ഹാബുൽ ഹഖ് ഉദ്ഘാടനം ചെയ്തു. കുട്ടനാട് മണ്ഡലം കമ്മറ്റിയംഗം ഷാജഹാൻ വീയപുരം,റിയാസ് റഷീദ്,ജാഥാ ഡയറക്ടർ കുഞ്ഞുമോൻ എന്നിവർസംസാരിച്ചു.നിസാം ചക്കുളത്ത്,വി.എം ഷഫീക്ക്,സമീന സഫർ,സിയാവുദ്ദീൻ,നിസാമുദ്ദീൻ,നിയാസ് ഇസ്മായിൽ,സഫർ മാന്നാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |