കായംകുളം: ഹൂബ്ലി - കൊല്ലം സ്പെഷ്യൽ ട്രെയിനിന് കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ് അനുവദിച്ചതായി കെ.സി വേണുഗോപാൽ എം.പി അറിയിച്ചു. നവരാത്രി, ശബരിമല മണ്ഡലകാലത്തെ തിരക്ക് കുറയ്ക്കുന്നതിനായി ഹൂബ്ലി - കൊല്ലം സ്പെഷ്യൽ ട്രെയിൻ 14 സർവീസുകൾ നടത്തും. ഞായറാഴ്ച വൈകിട്ട് 3.15 ന് ഹൂബ്ലിയിൽ നിന്നാരംഭിക്കുന്ന ട്രെയിൻ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.45ന് കരുനാഗപ്പള്ളിയിലും 12.55ന് കൊല്ലത്തും എത്തും. തിരിച്ച് തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് കൊല്ലത്തുനിന്നും പുറപ്പെടുന്ന ട്രെയിൻ 5.28ന് കരുനാഗപ്പള്ളിയിൽ നിർത്തും. സെപ്തംബർ 28 മുതൽ ഡിസംബർ 29 വരെയാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. സ്പെഷ്യൽ ട്രെയിനുകൾ ഉൾപ്പെടെ കൂടുതൽ ദീർഘദൂര ട്രെയിനുകൾക്ക് കരുനാഗപ്പള്ളിയിലും കായംകുളത്തും സ്റ്റോപ്പ് ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |