ആലപ്പുഴ: കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസമാണ് കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ. 25 വീതം സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുളള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ തപാൽമുഖേനേയോ ഓൺലൈനായോ നൽകാം. https://forms.gle/ufEN2EzVr4VHKRAs5 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 6. ഫോൺ: കൊച്ചി 8281360360, തിരുവനന്തപുരം 9447225524. വിലാസം : സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി-30.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |