ചേർത്തല: ചേർത്തല ശ്രീനാരായണ കോളേജിലെ എൻ.സി.സി കേഡറ്റിന് അഭിമാനനേട്ടം. ആഗ്രയിലെ ആർമി എയർബോൺ ട്രെയിനിംഗ് സ്‌കൂളിൽ എൻ.സി.സി കേഡറ്റുകൾക്ക് വേണ്ടി നടന്ന പാരാ ബേസിക് കോഴ്സ് വിജയകരമായി പൂർത്തിയാക്കി മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയായ എം.ആർ.വൈഷ്ണവി
കോളേജിന് അഭിമാനമായി. കേരള ആൻഡ് ലക്ഷദ്വീപ് ഡയറക്ട്രേറ്റിന്റെ കീഴിലെ എറണാകുളം ഗ്രൂപ്പ് 1 (കേരള) ഗേൾസ് ഇന്റിപെന്റന്റ് കമ്പിനിയെ പ്രതിനിധീകരിച്ചാണ് വൈഷ്ണവി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 30 വീതം ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘത്തിൽ കേരളത്തിൽ നിന്ന് രണ്ടു ആൺകുട്ടികൾക്കും രണ്ടു പെൺകുട്ടികൾക്കുമാണ് അവസരം ലഭിച്ചത്. പാരാജമ്പിംഗ്,പാരച്യൂട്ട് പാക്കിംഗ്,എയർ ക്രാഫ്റ്റ് എക്സിസ്റ്റ് തുടങ്ങിയവയിൽ ഉൾപ്പടെ ക്യാമ്പിൽ പരിശീലനം നൽകിയിരുന്നു. ക്യാമ്പ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അഭിമാനത്തിലും ആത്മവിശ്വാസത്തിലുമാണ് വൈഷ്ണവി. മദ്രാസ് റജിമെന്റിൽ നടന്ന ഇന്റോ ടിബറ്റൻ ബോർഡർ പൊലീസ് റോക്ക് ക്ലൈമ്പിംഗ് ക്യാമ്പിലും വൈഷ്ണവി പങ്കെടുത്തിട്ടുണ്ട്.
പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപോലെ സജീവമാണ് വൈഷ്ണവി. സർവ്വകലാശാലതലത്തിൽ വിജയം നേടിയ നാടകമത്സരം, സംസ്ഥാനതലത്തിൽ സമ്മാനം നേടിയ മോഡൽ പാർലമെന്റ് മത്സരം എന്നിവയിലും വൈഷ്ണവി പങ്കെടുത്തിട്ടുണ്ട്.കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ മായാമന്ദിരത്തിൽ രാധാകൃഷ്ണൻ നായരുടെയും മായയുടെയും മകളാണ് വൈഷ്ണവി.
ലെഫ്റ്റനന്റ് കേണൽ അജയ് മേനോൻ സുബൈദർ ജ്യോതി മുത്തു,ഹവിൽദാർമാരായ സജിത്ത്,ഷെഖാവത്ത്,റാവു,രമ, കോളേജിലെ അദ്ധ്യാപിക കൂടിയായ എ.എൻ.ഒ, ലെഫ്റ്റനന്റ് ഡോ.ഒ.ബിന്ദു,പ്രിൻസിപ്പാൾ ഡോ.ടി.പി.ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് എൻ.സി.സി യൂണിറ്റ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |