ചാരുംമൂട്: താമരക്കുളം കിഴക്കേമുറി 39 ാം നമ്പർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിൽ കുടുംബ സംഗമവും അനുമോദനവും പഠനോപകരണ വിതരണവും ഓണാഘോഷവും നടന്നു. പന്തളം യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.രാജമോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ആർ. ഗോപാലകൃഷ്ണപിള്ള അനുമോദനം നടത്തി. ഓണാഘോഷം യൂണിയൻ വനിതാ സമാജം പ്രസിഡന്റ് ജി. സരസ്വതിയമ്മ ഉദ്ഘാടനം ചെയ്തു. കരയോഗം വെക്രട്ടറി കെ.ജി.മാധവൻപിള്ള, ഖജാൻജി പി.എൻ. അച്ചുതൻപിള്ള, യൂണിയൻ ഇൻസ്പെക്ടർ അരുൺ അരവിന്ദ്, യൂണിയൻ പ്രതിനിധി ബി.സുരേഷ് കുമാർ, കെ.ജി.വിജയമോഹനൻനായർ വനിതാസംഘം ഭാരവാഹികളായ റ്റി.ശ്രീദേവിയമ്മ, എൽ. ഉഷാകുമാരി, ചിത്രാലക്ഷ്മി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |