അമ്പലപ്പുഴ: ജോലിക്ക് വിളിക്കാത്തതിന്റെ വിരോധത്തിൽ വൃദ്ധനെ കമ്പിവടിയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ കോമനയിൽ പടിഞ്ഞാറേചെന്നാട്ട് വീട്ടിൽ വിനീത് കുമാറാണ്(38) അറസ്റ്റിലായത്. കഴിഞ്ഞ മാസം 25നായിരുന്നു സംഭവം. അമ്പലപ്പുഴയിലെ ലോഡിംഗ് തൊഴിലാളിയായ പരാതിക്കാരൻ പ്രതിയെ ജോലിക്ക് വിളിക്കാത്തതിലുള്ള വിരോധത്താൽ അസഭ്യം വിളിക്കുകയും കമ്പി വടിയ്ക്ക് അടിയ്ക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ അനീഷ് കെ. ദാസ്, ജൂനിയർ എസ്.ഐ അജിൻ എസ്, എ.എസ്.ഐ ലത ഉമേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണു.ജി, ജോസഫ് ജോയി, സിവിൽ പൊലീസ് ഓഫീസർമാരായ തൻസീം ജാഫർ, അരുൺകുമാർ, മിഥുൻ ശശി, അമ്പാടി കെ.എസ്, ഹാരിസൺ ഹെൻട്രി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |