
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ഗവ. ജെ.ബി സ്കൂളിൽ നടന്ന സാംസ്കാരിക സമ്മേളനം പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അധ്യക്ഷയായി. വിജയികൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.സുലഭഷാജി, ജീൻ മേരിജേക്കബ്, ഗീതാബാബു, ജെ.സിന്ധു, റംലഷിഹാബുദീൻ, ഷക്കീലനിസാർ, ഉഷ ഫ്രാൻസീസ്,എം.ഷീജ,സതി രമേശൻ, കല അശോകൻ,ഡോ.വിനോദ് നമ്പൂതിരി, ജീനവർഗീസ്, രഞ്ചു, അൻസർ ഷെരീഫ്,അഹമ്മദ് കബീർ എന്നിവർ സംസാരിച്ചു. സ്മിത സ്വാഗതവും ജേഷി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |