ആലപ്പുഴ: സി.പി.ഐ ആലപ്പുഴ ജില്ലാ എക്സിക്യുട്ടീവ് രൂപീകരിച്ചു. കെ.എൽ.ഡി.സി ചെയർമാൻ പി.വി. സത്യനേശനെയും സി.എ അരുൺ കുമാറിനെയുംഅസി.സെക്രട്ടറിമാരായി തിരഞ്ഞെടുത്തു. സെക്രട്ടറിയും രണ്ട് അസി. സെക്രട്ടറിമാരുമുൾപ്പെടെയാണ് 15 അംഗ എക്സിക്യുട്ടീവ്. കെ.ജി സന്തോഷാണ് ട്രഷറർ.
കഴിഞ്ഞ എക്സിക്യുട്ടീവിൽ അംഗങ്ങളായിരുന്ന ദീപ്തി അജയകുമാർ,എ.ഷാജഹാൻ,എൻ.എസ് ശിവപ്രസാദ്,കെ.കാർത്തികേയൻ,ആർ.സുരേഷ് എന്നിവർക്ക് പുറമേ പതിനഞ്ചംഗ എക്സിക്യുട്ടീവിൽ ആറുപേർ പുതുമുഖങ്ങളാണ്.
പി.എം അജിത്കുമാർ (അരൂർ), ആർ.ജയസിംഹൻ(മാരാരിക്കുളം),എം.സി സിദ്ധാർത്ഥൻ(ചേർത്തല),
പി.കെ സദാശിവൻ പിള്ള(ആലപ്പുഴ),എൻ.ശ്രീകുമാർ(ഭരണിക്കാവ്), സനൂപ് കുഞ്ഞുമോൻ(മാരാരിക്കുളം) എന്നിവരാണ് പുതുമുഖങ്ങൾ. സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസായ ടി.വി സ്മാരകത്തിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ പി.വി
സത്യനേശൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.സോളമൻ റിപ്പോർട്ട് അവതരിപ്പിച്ചു.മന്ത്രി പി. പ്രസാദ് ,ദേശീയ കൗൺസിൽ അംഗങ്ങളായ ടി.ജെ ആഞ്ചലോസ് ,ടി.ടി ജിസ്മോൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |