ആലപ്പുഴ: ചേർത്തല കെ.ഇ. കാർമ്മൽ സി.എം.ഐ സ്കൂളിന്റെ മെഗാ ഡ്രോയിംഗ് ആൻഡ് കളറിംഗ് മത്സരം ശനിയാഴ്ച്ച ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. സാംജി വടക്കേടം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നാലുമുതൽ അഞ്ചുവയസുവരെ പ്രായമുള്ള കുട്ടികൾ സീറോ കാറ്ററിയിലും അഞ്ചു മുതൽ ആറുവയസു വരെയുള്ള കുട്ടികൾ കാറ്റഗറി ഒന്നിലും മത്സരിക്കും. സീറോ കാറ്റഗറിക്ക് കളറിംഗിലും കാറ്റഗറി ഒന്നിന് ചിത്രരചനയിലും പങ്കെടുക്കാം കൂടുതൽ വിവരങ്ങൾക്ക് 9847906854, 9400422379 എന്ന നമ്പരുകളിൽ ബന്ധപ്പെടണം. വാർത്താസമ്മേളനത്തിൽ കോഓർഡിനേറ്റർമാരായ രൂപ അനീഷ്, സബിതസാജു, പി.ടി.എ പ്രസിഡന്റ് പി.പി. അഭിലാഷ്, സെക്രട്ടറി റോക്കി എം. തോട്ടുങ്കൽ, വൈസ് പ്രിൻസിപ്പൽ ഷൈനി ജോസ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |