
മുഹമ്മ: വ്യാപാരി വ്യവസായി സമിതി മണ്ണഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച ഏകദിന ടൂർ വേറിട്ട അനുഭവമായി. വ്യാപാരികളും കുടുംബാംഗങ്ങളുമടങ്ങുന്ന 300 ൽപ്പരം പേരാണ് യാത്രയിൽ പങ്കാളികളായത്. ആറ് ബസുകളിലായിരുന്നു യാത്ര.ആനചാടി കുത്ത്, മലങ്കര ഡാം, തൊമ്മൻ കുത്ത് എന്നീ സ്ഥലങ്ങൾ സന്ദർശിച്ച യാത്ര പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചായിരുന്നു ക്രമീകരിച്ചത്. ഏരിയ പ്രസിഡന്റ് വി.വേണു യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.യൂണിറ്റ് പ്രസിഡന്റ് നൗഷാദ് വരമ്പിനകം, സെക്രട്ടറി മുഹമ്മദ് മുസ്തഫ, ട്രഷറർ സിറാജ് കമ്പിയകം, കമ്മിറ്റി അംഗങ്ങളായ തിലകൻ, സൈഫുദ്ദീൻ, ആനന്ദദാസ്, കബീർ, സലാം, ഫൈസൽ, അനസ്, സിയാദ് കലാധരൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |