ആലപ്പുഴ :കുടുംബശ്രീ ആലപ്പുഴ ജില്ലയിൽ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി.) ആരംഭിക്കുന്നതിന്റെ ഭാഗമായി വിവിധ തസ്തികകളിൽ നിയമനം നടത്തും.
ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി. ആങ്കർ, സീനിയർ സി.ആർ.പി. എന്നിവയാണ് തസ്തികകൾ.
ചെറുതന (ഐ.എഫ്.സി ആങ്കർ പോസ്റ്റ് മാത്രം), തഴക്കര, മുഹമ്മ, മുളക്കുഴ ക്ലസ്റ്ററുകളിൽ (ഐ.എഫ്.സി ആങ്കർ, സീനിയർ സി.ആർ.പി) എന്നിവിടങ്ങളിലാണ് നിയമനം.
പ്രായം 40ൽ അധികരിക്കാത്ത കുടുംബശ്രീ,ഓക്‌സിലറി കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക ഫോണ്‍: 7012212969.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |