ആലപ്പുഴ: ജീവിത ചെലവുകളുടെ വർദ്ധന കണക്കിലാക്കി കാർഷിക-വ്യാവസായിക തൊഴിലാളികളുടെ ക്ഷാമബത്ത പുതുക്കുന്നതിനുള്ള കുടുംബ ബഡ്ജറ്റ് സർവേയ്ക്ക് തുടങ്ങി.
സംസ്ഥാന തൊഴിൽ വകുപ്പും സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പും ചേർന്നാണ് സർവേ നടത്തുന്ന്.
തൊഴിലാളി കുടുംബങ്ങളുടെ വരുമാനം, ചെലവ്, ഉപഭോഗരീതി എന്നിവ ശാസ്ത്രീയമായി വിലയിരുത്തി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണിത്. ജില്ലയിൽ തിരഞ്ഞെടുത്ത മേഖലകളിലെ 720 കുടുംബങ്ങളിലാണ് വിവരശേഖരണം ആരംഭിച്ചത്.
തൊഴിലാളി കുടുംബങ്ങൾ ഭക്ഷണം, വസ്ത്രം, താമസം, വിദ്യാഭ്യാസം, ആരോഗ്യപരിചരണം, വിനോദം തുടങ്ങിയ ആവശ്യങ്ങൾക്ക് എത്ര ചെലവഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കി പുതിയ സൂചിക രൂപപ്പെടുത്തും. വിവിധ തൊഴിൽ മേഖലകളിൽ പ്രവർത്തിക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയാണ് സർവേയുടെ ലക്ഷ്യം. തൊഴിലാളികളുടെ വരുമാനം, ചെലവ്, ജീവിത നിലവാരം എന്നിവയെ ആധാരമാക്കിയുള്ള നയരൂപീകരണത്തിനും, ജീവിതച്ചെലവിന് ആനുപാതികമായ ക്ഷാമബത്ത ഉറപ്പാക്കുന്നതിനും ഉപഭോക്തൃ വില സൂചിക കണക്കാക്കുന്നതിനും ഈ സർവേ അടിസ്ഥാനമാകും.
കുടുംബം ദൈനംദിന ഉപഭോഗം ചെയ്യുന്ന എല്ലാ സാധനസേവന സാമഗ്രികളുടെയും അളവും മൂല്യവും ഉൾപ്പടെ സമഗ്രമായ വിവരശേഖരണമാണ് നടത്തുക. വിവരങ്ങൾ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധിച്ച് അംഗീകരിക്കും. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിൽ ഡാറ്റ എൻട്രി നടത്തി ഉപഭോക്തൃ വിലസൂചിക നിർണയത്തിന് ഉതകുംവിധം ക്രോഡീകരിച്ച് റിപ്പോർട്ടുകളാക്കി മാറ്റും.
പഭോക്തൃ വില സൂചിക പുതുക്കും
നിലവിൽ 2011-12 വർഷത്തെ സൂചികയാണ് ഇപ്പോഴുപയോഗിക്കുന്നത്. അതിനുശേഷം ജീവിതച്ചെലവുകൾക്കും രീതിക്കും വലിയ മാറ്റങ്ങളുണ്ടായി
ഈ മാറ്റങ്ങൾക്കനുസരിച്ച് സൂചിക പുതുക്ണമെന്നത് തൊഴിലാളി സംഘടനകളുടെയും മിനിമം വേജസ് ഉപദേശവസമിതിയുടെയും ദീർഘനാളത്തെ ആവശ്യപ്പെട്ടിരുന്നു
സംസ്ഥാനതല കൺസ്യുമർ പ്രൈസ് ഇൻഡക്‌സ് റിവിഷൻ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് സർവേ നടത്തിപ്പ്
പരിശീലനം പൂർത്തിയാക്കിയ എന്യുമറേറ്റർമാരാണ് വിവരശേഖരണം നടത്തുന്നത്. ഇത് ഒരുവർഷം കൊണ്ട് പൂർത്തിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |