
ചേർത്തല:നഗരത്തിൽ സെന്റ് മേരീസ് പാലത്തിനു സമീപത്ത് പ്രവർത്തിക്കുന്ന റസ്റ്റോറന്റ് അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത രണ്ടംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചേർത്തല നഗരസഭ 8ാംവാർഡ് കൂമ്പയിൽ അഭിറാം (30),ചിറ്റേഴത്ത് വീട്ടിൽ ദീപേഷ് ദിപു (23) എന്നിവരെയാണ് ചേർത്തല സി.ഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകിട്ടാണ് ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിൽ സെന്റ് മേരീസ് പാലത്തിനു സമീപത്തു പ്രവർത്തിക്കുന്ന ബ്രൂഫിയ റെസ്റ്റോറന്റിലെത്തിയ സംഘം ജീവനക്കാരെ മർദ്ദിച്ചത്.ഇരുവരും ചേർന്ന് ഹെൽമറ്റ് കൊണ്ട് സ്ത്രീീൾ ഉൾപ്പെടെയുള്ള ഏഴ് ജീവനക്കാരെ യും ഭക്ഷണം കഴിക്കാതെത്തിയവരെയും ആക്രമിച്ചു. സ്ഥലത്തെത്തിയ ചേർത്തല പൊലീസ് അഭിറാമിനെ സ്ഥലത്തുവച്ച് ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. ഇവിടെ നിന്ന് രക്ഷപെട്ട ദീപേഷിനെ പിന്നീട് പിടികൂടി. ഇരുവരുടെയും സുഹൃത്തിന്റെ വാഹനത്തിനു സൈഡ് കൊടുക്കാതിരുന്നത് റെസ്റ്റോറന്റ് ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് ഇരുവരും ചേർന്ന് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ അഭിറാം ലഹരി മരുന്ന്,വീടുകയറി ആക്രമണം,പൊലീസിനെതിരെ ആക്രമണം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നയാളുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |