ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ വർണ്ണാഭമായ ശിശുദിനറാലി നടത്തി. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സജീവ് ചെറിയാൻ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ കളക്ടർ അലക്സ് വർഗീസ് റാലി ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി ഗൗരി നന്ദ, പ്രസിഡന്റ് എസ്.ഗൗരിലക്ഷ്മി , നിയ ട്രീസ ജോബിൻ, എം.തീർത്ഥ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. ജില്ലാ കോടതി പാലം പുനർനിർമ്മിക്കുന്നതിനാൽ ഗവ ഗേൾസ് എച്ച്.എസ്.എസിൽ നിന്നാണ് റാലി ആരംഭിച്ചത്. ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ട് ബീച്ച് റോഡിൽ കൂടി നിങ്ങിയ റാലി ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്ക്കൂളിൽ എത്തിയപ്പോൾ ചേർന്ന സമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി ഗൗരി നന്ദ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്. ഗൗരി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. എം.തീർത്ഥ മുഖ്യ പ്രസംഗം നടത്തി. നിയ ട്രീസ ജോബിൻ, അയിഷ അൻസാരി, എന്നിവർ പ്രസംഗിച്ചു. സമ്മാനദാനം ലജനത്ത് മുഹമ്മദീയ എച്ച്.എസ്.എസ്. മാനേജർ എ.എം.നസീർ നിർവഹിച്ചു. സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.ജലജചന്ദ്രൻ ശിശുദിന സന്ദേശം നൽകി. ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ പത്മശ്രീ ശിവകുമാർ, ഇറ്റലിയിൽ നടന്ന അയൺമാൺ കിഡ്സിൽ പങ്കെടുത്ത ആരൂഷ് റാവു, ജഫി അലോഷ്യസ്എന്നിവരെ അനുമോദിച്ചു.
ശിശുക്ഷേമസമിതി ഭാരവാഹികളായ കെ.ഡി.ഉദയപ്പൻ, കെ. നാസർ,സി. ശ്രീലേഖ , നസീർ പുന്നക്കൽ ,ടി.എ. നവാസ്, എം. നാജ'എന്നിവർ നേതൃത്വം നൽകി. തിരത്തെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതിനെ തുടർന്ന് ജനപ്രതിനിധികൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |